ദോഹ: കരുണയോടെ ആരോഗ്യ സംരക്ഷണവും, ലക്ഷ്യ ബോധത്തോടെ സേവനവും എന്ന ലക്ഷ്യത്തിൽ ഐ.സി.ബി.എഫ്.ന്റെ 53-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. അൽ ഖോർ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ നിരവധി സാധാരണ പ്രവാസി തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധന, കൺസൾട്ടേഷൻ, മരുന്നുകൾ എന്നിവ ലഭ്യമാക്കി, ജനറൽ മെഡിസിൻ, പല്ല് (ഡെന്റൽ സ്ക്രീനിങ്), എന്നീ വിഭാഗങ്ങളിൽ ൽ കൺസൾട്ടേഷനുകൾക്കൊപ്പം സൗജന്യ രക്ത പരിശോധനയും ലഭ്യമായിരുന്നു. ......
ദോഹ:സ്നേഹത്തിൻ്റെയുംസാഹോദര്യത്തിൻ്റെയും സന്ദേശമുയർത്തി നടുമുറ്റംഓണോത്സവത്തിന് പ്രൗഢോജ്വല സമാപനം. ‘സാഹോദര്യം’ എന്ന ആശയത്തിൽ ഐഡിയൽ ഇന്ത്യന് സ്കൂളിൽ സംഘടിപ്പിച്ച റിയാദ മെഡിക്കൽ സെൻ്റർഓണോത്സവത്തിൽ ഖത്തറിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.
ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാൻ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ഐ.എസ്.സി ജനറൽ സെക്രട്ടറി ഹംസ യൂസഫ്, ഐ.സി.സി മാനേജിംഗ് കമ്മറ്റിയംഗം നന്ദിനി അബ്ബഗൗണി, ഐ.സി.സി വുമൺസ് ഫോറം പ്രസിഡന്റ് അഞ്ജന മേനോൻ, വൈസ് പ്രസിഡന്റ് ആബിദ അബ്ദുള്ള, പ്രവാസി വെൽഫെയർ പ്രസിഡന്റ് ചന്ദ്രമോഹൻ, റിയാദ മെഡിക്കൽ സെൻ്റർ മാനേജിംഗ് ഡയറക്ടർ ജംഷീർ ഹംസ, കെ.എം.സി.സി വുമൺസ് ഫോറം പ്രസിഡന്റ് സമീറ അബ്ദുൽനാസർ, ഇൻകാസ് ലേഡീസ് വിങ് പ്രസിഡന്റ് സിനിൽ ജോർജ്, തെലുങ്കാന ജാഗൃതി പ്രസിഡന്റ് പ്രവീണ ലക്ഷ്മി, ജനറൽ സെക്രട്ടറി ആദർശ് റെഡ്ഡി, യു.പി നവരംഗ സംസ്കൃതിക് മണ്ഡൽ പ്രസിഡന്റ് നീത മിശ്ര, തുടങ്ങിയവർ ആശംസകൾ നേര്ന്നു. നടുമുറ്റം പ്രസിഡന്റ് സന നസീം അധ്യക്ഷത വഹിച്ചു. ......
ദോഹ: ഗൾഫ് മേഖലയിൽ കേരള സിലബസിൽ പഠിക്കുന്ന ഏഴ് സ്കൂളുകളിൽനിന്ന് 35 കുട്ടികൾ സംസ്ഥാന സ്കൂൾ കായിക
മേളയുടെ ഭാഗമാകും. ഇത്തവണ 12 പെൺ കുട്ടികൾകൂടി ഗൾഫ് മേഖല യിൽ നിന്ന് പങ്കെടുക്കുന്നു ണ്ടെന്നപ്രത്യേകതയുണ്ട്.ഇരുപതിനായിരത്തിലധികം താരങ്ങളാണ് ഇത്തവണ
മത്സരങ്ങളിൽ മറ്റുരയ്ക്കുന്നത്.
ഒളിംപിക്സ് മാതൃകയിൽനടക്കുന്ന 67-ാമത് സംസ്ഥാgന സ്കൂൾകായികമേള നാളെ (ഒക്ടോബർ 21ചൊവ്വാഴ്ച)തിരുവനന്ത പുരത്ത് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടെയാ കും നാളെ വൈകിട്ട് നാലിനു മേളയുടെ ഉദ്ഘാ ടച്ചടങ്ങുകൾക്ക് തുടക്കമാകുക. ......
ദോഹ: ഒലീവ് ഇന്റർനാഷണൽ സ്കൂൾ “നാട്യപ്രതിഭയും ബാംഗിങ് ബീറ്റ്സ് 2025” ഇന്റർ സ്കൂൾ ഗ്രൂപ്പ് ഡാൻസ് മത്സരംസംഘടിപ്പിച്ചു.
സൃഷ്ടിപരതയുടെയും സാംസ്കാരിക ഐക്യത്തിന്റെയും മഹോത്സവമായ മത്സരം ചീഫ് ഗസ്റ്റ് ഐശ്വര്യ രാജീവ് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജേക്കബ് മാത്യു, അക്കാദമിക് അഡ്വൈസർ ഡോ. ......
ദോഹ: ദോഹ മെട്രോയും ലുസൈൽ ട്രാമും ചേർന്ന് പുതിയ മെട്രോലിങ്ക് സർവീസ് അപ്ഡേറ്റ് പ്രഖ്യാപിച്ചു. നവീകരിച്ച ഗതാഗതസംവിധാനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഈ മാറ്റം ഒക്ടോബർ 19 മുതൽ പ്രാബല്യത്തിലായി.
അപ്ഡേറ്റ് പ്രകാരം, M208 നമ്പറിലുള്ള മെട്രോലിങ്ക് ബസുകൾ ഇനി മുതൽ അൽ മെസ്സില മെട്രോ സ്റ്റേഷനിലെ എക്സിറ്റ് ഒന്നിൽ നിന്ന് അല്ല, എക്സിറ്റ് രണ്ടിൽ നിന്ന് സർവീസ് ആരംഭിക്കും. ......
ദോഹ:എഞ്ചിനീയറിംഗിലുംസാങ്കേതികവിദ്യയിലും
അറബ് ലോകത്ത്
ഖത്തർ മുന്നിൽ. 2025-ലെ Arab Scientific Journals Impact and Citation Report (ARCIF)റിപ്പോർട്ടിലാണ് ഖത്തറിന്റെ മികവ് വ്യക്തമാക്കുന്നത്. ......
രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും പൊറോട്ടയും ബീഫും നൽകിയ ശേഷമാണ് പൊലീസ് ശബരിമലയിൽ എത്തിച്ചതെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നെന്ന് ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ എംപി. ശബരിമല സ്ത്രീ പ്രവേശനം വീണ്ടും ചർച്ചയായതിൽ സന്തോഷമുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു. രഹ്ന ഫാത്തിമക്കും ബിന്ദു അമ്മിണിക്കും കോട്ടയത്ത് പൊലീസ് ക്ലബ്ബിൽ പോലീസ് ഉദ്യോഗസ്ഥർ പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തു എന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ആണെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വരുന്നത് 2018 സെപ്റ്റംബർ 28-നാണ്. ......
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ. സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.......
ചെങ്ങന്നൂർ: കേരളത്തിൻെറ വിദ്യാഭ്യാസ നയത്തെ കാവിവൽക്കരിക്കാൻ സിപിഎം കൂട്ടു നിൽക്കുകയാണെന്നും അതുകൊണ്ടാണ് ആരോടും ആലോചിക്കാതെ പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ ധൃതികൂട്ടുന്നതെന്നും കേരള ഡെമോക്രാറ്റിക് പാർട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജിജി പുന്തല പറഞ്ഞു.
മുൻ കാലങ്ങളിലെ പോലെ ബിജെപി യെ പ്രീണിപ്പിച്ച് ചില കേസുകൾ മരവിപ്പിക്കാൻ ഉള്ള തന്ത്രമാണ് ഇത്. സിപിഐയോടു പോലും ആലോചിക്കാത്ത വല്യേട്ടൻ മനോഭാവം തള്ളിക്കളഞ്ഞു
മന്ത്രിസഭയിൽ നിന്നു പുറത്തു പോകാൻ സിപിഐക്ക് ധൈര്യം ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ......